തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് വയോജനസൗഹൃദ ഗ്രാമപ്പഞ്ചായത്തായി ഉയർത്തുന്നതിന്റെ ഭാഗമായി ശില്പശാല നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉ്ദഘാടനംചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ റോസ്ലി ജോസ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, വി.എസ്. രവീന്ദ്രൻ, ജോസ് തോമസ് മാവറ, എൽസമ്മ ജോർജ്, സീന ബിജു, ജെറീന റോയ്, ബിന്ദു ജയൻ, ബാബു മൂട്ടോളി, ചന്ദ്രൻ വട്ടോളി, ഫസ്ലി, സോമനാഥൻ കുട്ടത്ത്, ജിജി കട്ടക്കയം എന്നിവർ സംസാരിച്ചു. വയോജനങ്ങൾക്കായി പകൽവീട് നിർമിക്കാൻ സൗജന്യമായി സ്ഥലം വിട്ടുനൽകാൻ ജോസ് വാര്യനി എന്ന സാമൂഹികപ്രവർത്തകൻ സന്നദ്ധനായിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.