മലയോര ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായ ഫാമുകൾ ജില്ലാപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാഫി സന്ദർശിച്ചു.

Friday, 22 Sep, 2023   HARITHA SONU

തിരുവമ്പാടി : മലയോര ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായ തിരുവമ്പാടി ഫാം ടൂറിസം സർക്യൂട്ടിലെ പ്രധാന ഫാമുകൾ ജില്ലാപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാഫി സന്ദർശിച്ചു. ഓരോ ഫാമിലെയും പ്രവർത്തനങ്ങൾ നേരിട്ടുകണ്ട് വിലയിരുത്തുകയും ടൂറിസം സർക്യൂട്ടിന്റെ വിശദാംശങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. കാർഷികപ്രശ്നങ്ങൾ കർഷകരുമായി ചർച്ചചെയ്തു. കർഷകർ നേരിടുന്ന വിവിധ സാങ്കേതികപ്രയാസങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്താമെന്ന് വാഗ്‌ദാനംചെയ്താണ് മടങ്ങിയത്.

ഡൊമിനിക് മണ്ണുക്കുശുമ്പിലിന്റെ കാർമൽ ഫാം, ബോണി മുട്ടത്തുകുന്നേലിന്റെ ഗ്രെയ്‌സ് ഗാർഡൻ, ജയ്‌സൺ പ്ലാത്തോട്ടത്തിലിന്റെ ലെയ്ക് വ്യൂ ഫാം സ്റ്റേ, ജോസ് പുരയിടത്തിലിന്റെ പുരയിടത്തിൽ ഗോട്ട് ഫാം എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ. എ അബ്ദുറഹ്‌മാൻ, ഫാം ടൂറിസം സൊസൈറ്റി പ്രസിഡന്റ് അജു എമ്മാനുവൽ എന്നിവരുമായും സെക്രട്ടറി ചർച്ചകൾ നടത്തി.