കായണ്ണബസാർ : മുൻ കായണ്ണ മണ്ഡലം കോൺഗ്രസ് പ്രസിഡന്റും യു. ഡി. എഫ് ചെയർമാനും ബ്ലോക്ക് സെക്രട്ടറിയും റിട്ട. അധ്യാപകനുമായ കെ. വി ദാമോദരന്റെ ഒമ്പതാം ചരമവാർഷികം കായണ്ണ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് പൊയിൽ വിജയൻ, എം. ഋഷികേശൻ, വിജയൻ ചന്ദനത്തിൽ, പി. പി ശ്രീധരൻ, പി. സി പ്രത്യൂഷ് പുതിയെടുത്ത്, സി. പി ബാലകൃഷ്ണൻ, എൻ. ചന്ദ്രൻ, മങ്ങര ശശിധരൻ, പി. വി ബാലകൃഷ്ണൻ, പി. സി മനുകൃഷ്ണൻ, ഇ. കെ ബാലൻ എന്നിവർ നേതൃത്വം നൽകി.