നവകേരള സദസിൽ കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നിന്നും തദ്ദേശസ്വയംഭരണ വകുപ്പിന് ലഭിച്ച 1559 നിവേദനങ്ങളിൽ വിവിധ സ്ഥാപനങ്ങൾ സ്വീകരിച്ച നടപടികളുടെയും മറുപടികളുടെയും പുരോഗതി സൂക്ഷ്മമായി പരിശോധിക്കുന്നതിന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിച്ചു.കുന്നമംഗലം ഗ്രാമപഞ്ചായത്തിന്റെ 370 നിവേദനങ്ങളും, മാവൂർ 179, പെരുമണ്ണ 122, പെരുവയൽ 285, മടവൂർ 147, ഒളവണ്ണ 229, ചാത്തമംഗലം 206, ബ്ലോക്ക് പഞ്ചായത്ത് 21 എന്നിങ്ങനെ ലഭിച്ച നിവേദനങ്ങളുടെ സൂക്ഷ്മ പരിശോധനയാണ് അദാലത്തിൽ വെച്ച് നടന്നത്. നാളിതുവരെ മറുപടി നൽകാത്ത നിവേദനങ്ങളിൽ 22-ാം തിയ്യതിക്കുള്ളിൽ മറുപടി നൽകി നവകേരള പോർട്ടലിൽ പ്രസ്തുത വിവരം രേഖപ്പെടുത്തുവാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി 32 ഉദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുത്തു. ഇരുപതോളം അപേക്ഷകൾ ജില്ലാതല അദാലത്തിന്റെ പരിഗണനക്കായി നൽകി. വീട് നിർമ്മാണം, തീരദേശ പരിപാലന നിയമത്തിലെ ഇളവുകൾ, ബിൽഡിംഗ് നിർമ്മാണം, വിവിധ വികസന പ്രശ്നങ്ങൾ, പൊതു പ്രശ്നങ്ങൾ എന്നിവയാണ് നിവേദനങ്ങളായി ലഭിച്ചത്. അദാലത്തിന് ഇന്റെര്ണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ്, ജൂനിയർ സൂപ്രണ്ടുമാരായ കെ കെ സാവിത്രി, ബി ഗീത, ഉദ്യോഗസ്ഥൻമാരായ പി എ സുലൈഖ, വി ജെ ജിജിൻ, കെ സ്മൃതി, സി ബി ദിനചന്ദ്രൻ , ബി ഡി ഒ(ഇൻ ചാർജ്) എം വി സുധീർ, ആർ ജി എസ് എ ബ്ലോക്ക് കോർഡിനേറ്റർ നീതു പി സോമൻ എന്നിവർ നേതൃത്വം നൽകി.
September 26, 2023
September 25, 2023
September 24, 2023
September 22, 2023
September 19, 2023
September 15, 2023
September 11, 2023
September 9, 2023