പേരാമ്പ്ര : മഴയത്ത് ചെളിക്കുളമായ പേരാമ്പ്ര-ചെമ്പ്ര റോഡിൽ കോൺഗ്രസ് പ്രവർത്തകർ ഞാറുനട്ട് പ്രതിഷേധിച്ചു. പാണ്ടിക്കോട് ക്ഷേത്രത്തിനു സമീപത്തെ വയൽപ്രദേശത്താണ് ഒരുമാസത്തിലേറെയായി ചെളിക്കുളമായത്. ഇരുചക്രവാഹനങ്ങൾക്ക് കടന്നുപോകാൻപറ്റാത്ത നിലയിലായിരുന്നു. ഇതേക്കുറിച്ച് നേരത്തേ മാതൃഭൂമി വാർത്തനൽകിയിരുന്നു. തുടർന്ന് ക്വാറി വെയ്സ്റ്റ് ഇട്ടെങ്കിലും പ്രശ്നം ഇപ്പോഴും തുടരുകയാണ്. കോൺഗ്രസ് പുറ്റംപൊയിൽ, പാണ്ടിക്കോട് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ബുധനാഴ്ച രാവിലെ പ്രവർത്തകർ ഞാറുനട്ട് പ്രതിഷേധിച്ചത്. പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തംഗം പി.കെ. രാഗേഷ് ഉദ്ഘാടനംചെയ്തു. റഷീദ് പുറ്റംപൊയിൽ അധ്യക്ഷനായി. വി.കെ. രമേശൻ, ഇ.എം. രാജൻ, ടി.എൻ.കെ. ബാലകൃഷ്ണൻ, കെ.കെ. സത്യൻ, അഷറഫ് ചാലിൽ, കെ.സി. രാജീവൻ, കെ. വീരാൻകുട്ടി, എം. ശശികുമാർ എന്നിവർ പ്രസംഗിച്ചു.
January 22, 2024
September 26, 2023
September 25, 2023
September 24, 2023
September 22, 2023
September 19, 2023
September 15, 2023
September 11, 2023
September 9, 2023