ഇന്ധന വിലവർധനയ്ക്കെതിരേ എൻ.സി.പി. പ്രവർത്തകർ പെട്രോൾ പമ്പുകൾക്ക് മുമ്പിൽ ധർണ നടത്തി.

Thursday, 17 Jun, 2021  ANOOB NOCHIMA

കൊയിലാണ്ടി : ഇന്ധന വിലവർധനയ്ക്കെതിരേ എൻ.സി.പി. പ്രവർത്തകർ കൊയിലാണ്ടി മണ്ഡലത്തിലെ പെട്രോൾ പമ്പുകൾക്ക് മുമ്പിൽ ധർണ നടത്തി. കൊയിലാണ്ടിയിൽ എൻ.സി.പി. ജില്ലാ ജനറൽ സെക്രട്ടരി കെ.ടി.എം. കോയ ഉദ്ഘാടനംചെയ്തു. കെ.കെ. നാരായണൻ, സി. ജയരാജ്, ടി.എം. ശരിധരൻ എന്നിവർ പ്രസംഗിച്ചു. ഒ. രാഘവൻ, നജീബ് തിക്കോടി, പി.എം.ബി. നടേരി, പത്താലത്ത് ബാലൻ, കെ.കെ. ശിവൻ, ടി.എൻ. ദാമോദരൻ, പി. പുഷ്പജൻ, എം.എ. ഗംഗാധരൻ, വി. അരുൺകുമാർ എന്നിവർ നേതൃത്വംനൽകി.