കട്ടിപ്പാറ : ഗ്രാമപ്പഞ്ചായത്ത് എൽ.ഡി.എഫ്. കമ്മിറ്റിയുടെ പ്രകടനപത്രിക പുറത്തിറങ്ങി. കൃഷി, മൃഗസംരക്ഷണം, പശ്ചാത്തല മേഖല, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, കലാ-കായികം, പട്ടികജാതി-പട്ടികവർഗക്ഷേമം തുടങ്ങിയ മേഖലകളിൽ അടുത്ത അഞ്ചുവർഷക്കാലം സമഗ്രവികസനം വാഗ്ദാനം ചെയ്യുന്നതാണ് പ്രകടനപത്രിക. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം ആർ.പി. ഭാസ്കരക്കുറുപ്പ് പ്രകാശനം ചെയ്തു. പി.സി. തോമസ് അധ്യക്ഷനായി. ടി.സി. വാസു, കെ.കെ. അപ്പുക്കുട്ടി, നിധീഷ് കല്ലുള്ളതോട്, സി.പി. നിസാർ, കരീം പുതുപ്പാടി, എൻ.ഡി. ലൂക്ക, കെ.ആർ. രാജൻ എന്നിവർ പങ്കെടുത്തു.
January 22, 2024
September 26, 2023
September 25, 2023
September 24, 2023
September 22, 2023
September 19, 2023
September 15, 2023
September 11, 2023
September 9, 2023