ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണുകളിൽ ശുചീകരണ പ്രവർത്തനം നടത്തി.

Sunday, 11 Apr, 2021   HARITHA SONU


ഉഴവൂർ : മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണുകളിൽ ശുചീകരണ പ്രവർത്തനം നടത്തി. ശനി, ഞായർ ദിവസങ്ങളിലായി മോനിപ്പള്ളി, ഉഴവൂർ ടൗണുകളിലായിരുന്നു ക്ലീൻ ഉഴവൂർ എന്ന് പേരിൽ ശുചീകരണയജ്ഞം നടത്തിയത് വാർഡ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വിവിധ രാഷ്ട്രീയ യുവജന സംഘടനകൾ, മോനിപ്പള്ളി, ഉഴവൂർ കെ.സി.വൈ.എൽ. പ്രവർത്തകർ, വ്യാപാരി വ്യവസായി സംഘടനകൾ, ഉഴവൂർ കോളേജിലെ എൻ.എസ്.എസ്., എൻ.സി.സി. വിവിധ ക്ലബ്ബുകളിലെ സന്നദ്ധ സേവകർ, ക്ലബ്ബുകൾ, ഹരിതകർമസേന, മറ്റു സന്നദ്ധസംഘടനകൾ എന്നിവർ പങ്കെടുത്തു.

പ്രസിഡന്റ് ജോണിസ് പി.സ്റ്റീഫൻ, ന്യൂജന്റ് ജോസഫ്, കെ.എം.തങ്കച്ചൻ, വൈസ് പ്രസിഡന്റ് റിനി വിൽസൺ, ജസീന്ത പൈലി, വി.ടി.സുരേഷ്, അഞ്ചു പി.ബെന്നി, സിറിയക് കല്ലടയിൽ, ഏലിയാമ്മ കുരുവിള, ബിനു ജോസ് തൊട്ടിയിൽ, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി. കഴിഞ്ഞ വർഷം ഗ്രാമപ്പഞ്ചായത്തിൽ വ്യാപകമായി െഡങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് ഒരു മുൻകരുതൽ കൂടിയാണ് ശുചീകരണം. വരുന്ന ആഴ്ചകളിൽ വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.