അരുവിത്തുറ : കത്തോലിക്ക കോൺഗ്രസ് പാലാ രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ അടുക്കളത്തോട്ട മത്സരത്തിന്റെ ഭാഗമായുള്ള അരുവിത്തുറ സോൺ കാർഷിക സെമിനാറും വിത്ത് വിതരണവും നടത്തി. പെരിങ്ങളം പള്ളി വികാരി ഫാ. മാത്യു പാറത്തോട്ടിയിൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് പൂഞ്ഞാർ ഫൊറോന പ്രസിഡന്റ് ജോർജ് തൊടുവനാൽ അധ്യക്ഷത വഹിച്ചു. കർഷകവേദി ചെയർമാൻ ടോമി കണ്ണീറ്റ്മ്യാലിൽ സെമിനാർ നയിച്ചു. അരുവിത്തുറ, പൂഞ്ഞാർ, തീക്കോയി, കൂട്ടിക്കൽ എന്നീ ഫൊറോനകൾ ഉൾപ്പെടുന്നതാണ് അരുവിത്തുറ സോൺ. റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, ജോൺസൺ വീട്ടിയാങ്കൽ, ജോൺസൺ ചെറുവള്ളി, പയസ് കവളംമാക്കൽ, ജോഷി പള്ളിപറമ്പിൽ എന്നിവർ പ്രസംഗിച്ചു.