മലയോരപാത പ്രദേശവാസികൾ ചേർന്ന് വൃത്തിയാക്കി.

Friday, 05 Mar, 2021   HARITHA SONU

ഉഴവൂർ : അവധി ദിവസങ്ങളിൽ ഈ നാട് ഒന്നുചേരും. അവരുടെ വഴിയോരം വൃത്തിയാക്കുകയാണ് ലക്ഷ്യം. അധികൃതരെ കാത്തിരിക്കാൻ ഇവർക്ക് മനസില്ല. കലാമുകുളം വഴിയുള്ള മലയോരപാതയാണ് പ്രദേശവാസികൾ ചേർന്ന് വൃത്തിയാക്കുന്നത്. കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളിലും ഇവർ സേവനസന്നദ്ധരായി ഇറങ്ങി. റോഡിന്റെ ഇരുസൈഡിലുമായി രണ്ട് മീറ്ററിലധികം ഭാഗത്ത് മണ്ണ് കയറി മൂടി ടാറിങ് തകർന്ന് തുടങ്ങിയിരുന്നു. മണ്ണ് മാറ്റിയും കാട് വീട്ടിത്തെളിച്ചും വൃത്തിയാക്കൽ നടക്കുന്നത്. വരും ആഴ്ചകളിലും സേവനം തുടരും. ഉഴവൂർ ഗ്രാമപ്പഞ്ചായത്ത് അതിർത്തിയായ കലാമുകുളം മുതൽ വള്ളിപ്പടവ് വരെയുള്ള ഒരു കിലോമീറ്ററിലധികം വരുന്ന ഭാഗം വൃത്തിയാക്കാനാണ് തീരുമാനം.