പിണറായി : അത്യാധുനിക സജ്ജീകരണങ്ങളോടെ നിർമിച്ച പിണറായി കൺവൻഷൻ സെന്ററിന്റെ ഉദ്‌ഘാടനം നവംബർ മൂന്നിന്. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10.30ന് ഓൺലൈനായി നടക്കുന്ന ചടങ്ങിൽ സെന്റർ നാടിന് സമർപ്പിക്കും. മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനാകും. 18.65 കോടി രൂപ ചെലവിലാണ് നിർമാണം. മുൻ എം.എൽ.എ കെ.കെ നാരായണന്റെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് നിർമാണത്തിന് തുടക്കം കുറിച്ചത്. രണ്ടാം ഘട്ടത്തിൽ 2.65 കോടി രൂപ കൂടി അനുവദിച്ചു. മൂന്നാം ഘട്ടത്തിൽ സർക്കാരിന്റെ പ്രത്യേക ധനസഹായമായി ആറുകോടിയും അനുവദിച്ചു. പാർക്കിങ് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി ഏഴുകോടി രൂപയാണ് കഴിഞ്ഞ ബജറ്റിൽ അനുവദിച്ചിരുന്നത്.
September 25, 2023
September 24, 2023
September 22, 2023
September 19, 2023
September 14, 2023
September 9, 2023