കാനത്തൂർ മഹാവിഷ്ണുക്ഷേത്രത്തിൽ ഇ- കാണിക്ക മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു.

Monday, 18 Sep, 2023   HARITHA SONU

കാനത്തൂർ : കാനത്തൂർ മഹാവിഷ്ണുക്ഷേത്രത്തിൽ ഇ- കാണിക്ക മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ബാങ്ക് വളപട്ടണം ശാഖയാണ് ഇ- കാണിക്ക സ്പോൺസർ ചെയ്തത്. മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ചെയർമാൻ ടി. കെ സുധി, ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ അംഗം ഉണ്ണികൃഷ്ണൻ, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ സി. പി ബീന, ട്രസ്റ്റി ബോർഡ് ചെയർമാൻ പി. കെ ജയകൃഷ്ണൻ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ കെ. എം ശശിധരൻ, കെ. പ്രഭാകരൻ, ക്ഷേത്രം ഭാരവാഹികളായ കെ. സി ശ്രീജിത്ത്, പവിത്രൻ പള്ളിക്കുന്നോൻ, പി. വി വേലായുധൻ, കൃഷ്ണപ്രവീൺ, കെ. ചന്ദ്രഭാനു, ഇന്ത്യൻ ബാങ്ക് ഡെപ്യൂട്ടി മാനേജർ പി. വി ജയറാം, മാനേജർ ഋഷിശങ്കർ, ബ്രാഞ്ച് മാനേജർ ടി. വി ബിജിഷ എന്നിവർ പങ്കെടുത്തു. കോർപ്പറേഷൻ മുൻ കൗൺസിലർ ടി. കെ. വസന്ത ഊട്ടുപുര നിർമാണത്തിനുവേണ്ടി നാൽപ്പതിനായിരം രൂപ സംഭാവന നൽകി.