'ആൽഫബെറ്റ്' എന്ന പേരിൽ പഠനപരിപാടിയുമായി വായന്നൂർ ഗവ. എൽ. പി സ്കൂൾ.

Thursday, 14 Sep, 2023   HARITHA SONU


വായന്നൂർ : ഇംഗ്ലീഷ് ഭാഷാപഠനം രസകരവും ലളിതവുമാക്കാൻ 'ആൽഫബെറ്റ്' എന്ന പേരിൽ പഠനപരിപാടിയുമായി വായന്നൂർ ഗവ. എൽ. പി സ്കൂൾ. ഇംഗ്ലീഷ് അക്ഷരമാലയെ പ്രതിനിധീകരിച്ച് 26 വ്യത്യസ്ത പരിപാടികളാണ് സ്കൂളിൽ നടപ്പാക്കുക. ശില്പശാലകൾ, പ്രശ്നോത്തരികൾ, മാസിക നിർമാണം, നിഘണ്ടു നിർമാണം, ലഘുനാടകങ്ങൾ, സംഭാഷണപരിചയം, ചുമർപത്ര നിർമാണം, പ്രസംഗപരിശീലനം, ഇംഗ്ലീഷ് അസംബ്ലി, ഓൺലൈൻ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിക്കും.

പദ്ധതി കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി. സുരേഷ് അധ്യക്ഷതവഹിച്ചു. ഇരിട്ടി ബ്ലോക്ക് പ്രോഗ്രാം കോ- ഓർഡിനേറ്റർ ടി. എം തുളസീധരൻ ലോഗോ പ്രകാശനം നടത്തി. എം. മിനി, ടി. ജയരാജൻ, പി. കെ.ഷീബ, അയ്ഷ പ്രജീഷ്, ആതിര ബിജു, പ്രഥമാധ്യാപകൻ ടി. എം രാമചന്ദ്രൻ, കെ. പി ശ്രീലേഖ എന്നിവർ പരിപാടിയിൽ സംസാരിച്ചു. രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്ത പഠനോപകരണ നിർമാണ ശില്പശാലയും നടന്നു.