പഴയങ്ങാടി : റംസാൻ മാസത്തിൽ തളിപ്പറമ്പ് സി.എച്ച്. സെൻററിന് മാടായിലെ വിവിധ പള്ളികളിൽനിന്ന് സഹായധനം നൽകി. പിരിച്ചെടുത്ത 1,90,786 രൂപ സെൻറർ മാനേജർ അസൈനാർക്ക്, മാടായി പഞ്ചായത്ത് കോ ഓർഡിനേറ്റർ എം.പി.കുഞ്ഞിക്കാതിരി കൈമാറി. സി.എച്ച്.ഗവേണിങ് ബോർഡംഗങ്ങളായ എ.പി.ബദറുദ്ദീൻ, ടി.പി.അബ്ബാസ്, മാടായി പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഒ.ബഷീർ, പഞ്ചായത്തംഗം സമദ് ചൂട്ടാട്, എം.പി.അബ്ദുള്ള എന്നിവർ സംബന്ധിച്ചു.
September 25, 2023
September 24, 2023
September 22, 2023
September 19, 2023
September 14, 2023
September 9, 2023