അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ഹെഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു.

Tuesday, 16 Mar, 2021   PM JAFFAR

പഴയങ്ങാടി : പഴയങ്ങാടി അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ഹെഡ് ഓഫീസ് കെട്ടിടം ബാങ്ക് ചെയർമാൻ എം.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എസ്.വി.നാസർ അധ്യക്ഷത വഹിച്ചു. കെ.പി.കുഞ്ഞിക്കണ്ണൻ ഉപഹാരം നൽകി. ബാങ്ക് ജനറൽ മനേജർ എൻ.ജി.സുനിൽപ്രകാശ്, മാടായി പഞ്ചായത്ത് പ്രസിഡന്റ്‌ കായിക്കാരൻ സഹീദ്, എം.നാരായണൻകുട്ടി, കെ.വി.കുഞ്ഞികൃഷ്ണൻ, കെ.വി.രാമചന്ദ്രൻ, എം.കെ.രാജൻ, പി.പി.ദാമോദരൻ, എം.പി.മുരളി, പ്രൊഫ. ബി.മുഹമ്മദ് അഹമ്മദ്, പി.പി.കരുണാകരൻ, രാജമ്മ തച്ചൻ എന്നിവർ സംസാരിച്ചു.