മയ്യഴി : മാഹി കെ.ടി.സി. കവലയിലെ രണ്ട് കടകളിൽനിന്നും 963 പായ്ക്കറ്റ് നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടിച്ചു. കടയുടമകളെ മാഹി പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥികൾക്കും പ്രായപൂർത്തിയാകാത്തവർക്കും നിരോധിത പുകയില ഉത്‌പന്നങ്ങൾ വിറ്റതിന്റെ പേരിൽ മാഹി കെ.ടി.സി. കവലയിലുള്ള പി.ടി. സ്റ്റോഴ്‌സ് ഉടമ കണ്ണൂക്കര സ്വദേശി പി.ടി. നിഖിൽ (44), കെ.ടി.സി. കവലയിൽതന്നെയുള്ള ലക്ഷ്മി സ്വീറ്റ്സ് എന്ന കട നടത്തുന്ന വടകര പാക്കയിൽ സ്വദേശി എം.കെ. ബിജു (39) എന്നിവരെയാണ് മാഹി എസ്.ഐ. പി. പ്രദീപ്, ഹെഡ് കോൺസ്റ്റബിൾമാരായ അശോകൻ, പ്രശാന്ത്, കോൺസ്റ്റബിൾ നിജിൽ കുമാർ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.മാഹി എസ്.പി. രാജശങ്കർ വെള്ളാട്ടിന്റെ നിർദേശപ്രകാരം സർക്കിൾ ഇൻസ്പെക്ടർ ബി.എം. മനോജിന്റെ നേതൃത്വത്തിലാണ് പരിശോധന.രണ്ടാഴ്ചയ്ക്കിടയിൽ മാഹിയിൽ നാലുപേർക്കെതിരേ പുകയില വസ്തുക്കൾ വിൽപന നടത്തിയതിന് കേസെടുത്തിട്ടുണ്ട്. മാഹി നഗരത്തിലെ ബസ് സ്റ്റോപ്പുകൾ, സ്കൂൾ പരിസരങ്ങൾ, സർക്കാർ ഓഫീസ് പരിസരങ്ങൾ, പാർക്ക്, ആശുപത്രി എന്നിവ പുകവലി നിരോധിത മേഖലകളായി പ്രഖ്യാപിച്ച് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
September 25, 2023
September 24, 2023
September 22, 2023
September 19, 2023
September 14, 2023
September 9, 2023