ഇരിട്ടി : ലഹരി വിൽപ്പന നടത്തുന്നവരെയും ലഹരി വിൽപ്പന കേന്ദ്രങ്ങളെയും നിരീക്ഷിക്കാൻ ഡ്രോൺ പറത്തി പൊലീസ്. കണ്ണൂർ റൂറൽ പൊലീസിന് ലഭിച്ച ഡ്രോൺ ഉപയോഗിച്ചാണ് പൊലീസ് ഇരിട്ടി ടൗണും പരിസരവും നിരീക്ഷിച്ചത്. ക്ലാസിൽ പോകാതെ ടൗണിൽ കറങ്ങുന്ന വിദ്യാർഥികളെയും സംശയാസ്പദമായി നഗരത്തിൽ കറങ്ങുന്നയാളുകളെയും നിരീക്ഷിക്കും. ജില്ലാ പൊലീസ് മേധാവിക്ക് കീഴിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ സ്ക്വാഡാണ് പറക്കും ക്യാമറകളുമായി അന്വേഷണം നടത്തുന്നത്. അഭ്യന്തര വകുപ്പ് കണ്ണൂർ റൂറൽ പൊലീസിന് അനുവദിച്ച ഡ്രോൺ ക്യാമറ ഉപയോഗിച്ചാണ് സ്‌പെഷ്യൽ ടീമിലെ ഡ്രോൺ ഓപ്പറേറ്റർമാർ ഇരിട്ടിയിൽ എത്തി പരിശോധ നടത്തിയത്. ഇരിട്ടി പാലം പരിസരം, ടൗണിലെ തിരക്കേറിയ ഭാഗങ്ങളിലെ ആൾക്കൂട്ടങ്ങളുടെ നീക്കം, ഒഴിഞ്ഞ മൂലകളിലെ സംശയസ്പദ നീക്കങ്ങൾ എന്നിവ ഡ്രോൺ വഴി ചിത്രീകരിച്ചു.
ബസ്‌സ്‌റ്റാൻഡ് മേഖലയിലും നിരിക്ഷണം നടത്തി. ദൃശ്യങ്ങൾ പൊലീസ് ഡ്രോൺ ക്യാമറാ വിഭാഗം വിശദ പരിശോധനക്ക് വിധേയമാക്കും. ഇരിട്ടി സബ്‌ഡിവിഷന് കീഴിലെ ഗ്രാമീണ മേഖലകളിലെ പൊലീസ് സ്‌റ്റേഷൻ പരിധികളിലും വരും ദിവസങ്ങളിലും പ്രത്യേക സാഹചര്യങ്ങളിലും ഡ്രോൺ വഴിയുള്ള അന്വേഷണങ്ങൾ തുടരുമെന്ന് പൊലീസ് അറിയിച്ചു. സിഐ കെ ജെ ബിനോയ്, എസ്ഐ എം രാജീവൻ, എഎസ്ഐ ജിജിമോൻ, അനൂപ് എടക്കാനം, എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണം. പൊലീസ് സേനയെ ആധുനീകരിക്കുന്നതിന്റെ ഭാഗമായാണ് പുത്തൻ സാങ്കേതിക വിദ്യകൾ നടപ്പാക്കുന്നത്.
September 25, 2023
September 24, 2023
September 22, 2023
September 19, 2023
September 14, 2023
September 9, 2023