ഇളംദേശം എം.ഡി.എഫ്. ഫാക്ടറിക്കെതിരെ ജനകീയപ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് യു.ഡി.എഫ്.

Wednesday, 03 Mar, 2021  ANOOB NOCHIMA

ഇളംദേശം : ജനങ്ങൾക്ക് കടുത്ത ആരോഗ്യപ്രതിസന്ധിയുണ്ടാകുമെന്ന് പoനസംഘം വെളിപ്പെടുത്തിയ ഇളംദേശം എം.ഡി.എഫ്. ഫാക്ടറിക്കെതിരെ ജനകീയപ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് യു.ഡി.എഫ്. ജില്ലാ കൺവീനറും ജില്ലാ പഞ്ചായത്തംഗവുമായ എം.ജെ.ജേക്കബ് പറഞ്ഞു. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിൽ ഫാക്ടറി അനുമതിയുമായി ബന്ധപ്പെട്ട പ്രോജക്ട് റിപ്പോർട്ടും പഠനറിപ്പോർട്ടുകളും കാണാതായിരിക്കുന്നത് സംബന്ധിച്ച് മാർച്ച് പത്തിന് പഞ്ചായത്തോഫീസിനു മുമ്പിൽ ജനപ്രതിനിധികളുടെയും ഭാരവാഹികളുടെയും പ്രതിഷേധ മാർച്ചും ജനകീയ ധർണയും സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ്. ചെയർമാൻ ജോസ് മാത്യു, കൺവീനർ കെ.എം.ഹംസ എന്നിവർ പറഞ്ഞു. കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എ.എം.ദേവസ്യ, കേരള കോൺഗ്രസ് (ജോസഫ്) സ്റ്റിയറിങ്‌ കമ്മിറ്റി അംഗം എം.മോനിച്ചൻ, രാജു ഓടയ്ക്കൽ, ജോബി സെബാസ്റ്റ്യൻ, പി.ആർ.സലിം, കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഉഷാ വിജയൻ, മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷൈജ ജോമോൻ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഡാനിമോൾ വർഗീസ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.കെ.ബിജു എന്നിവർ സംഘത്തിലുണ്ടായിരുന്നു.