കുരുതിക്കളത്തെ പുതിയ ചെക്ക്പോസ്റ്റ് കെട്ടിടത്തിന്റെ സംരക്ഷണഭിത്തിയുടെ ഒരു ഭാഗം തകർന്നു.

Thursday, 14 Sep, 2023   HARITHA SONU

കുരുതിക്കളം : കുരുതിക്കളത്തെ പുതിയ ചെക്ക്പോസ്റ്റ് കെട്ടിടത്തിന്റെ സംരക്ഷണഭിത്തിയുടെ ഒരു ഭാഗം തകർന്നത് പുനർനിർമിച്ചുനൽകാൻ വനംവകുപ്പ് നിർദേശം നൽകി. കഴിഞ്ഞദിവസമാണ് സംരക്ഷണഭിത്തി ഒരുഭാഗം തകർന്നത്. മുമ്പുണ്ടായിരുന്ന കെട്ട് പൊളിച്ചുമാറ്റാതെ അതിന് മുകളിൽ കരിങ്കല്ലിറക്കി കെട്ടിയതാണ് ഇടിയാൻ കാരണമായത്. ഇതോടെ മുറ്റത്ത് പാകിയിരുന്ന ടൈലും ഇളകിപ്പോയി. കരാർ തുക നൽകിയിട്ടില്ലാത്തതിനാൽ പ്രശ്‌നം പരിഹരിക്കുന്നത് എളുപ്പമായി. ബലവത്തായി പുതിയ കെട്ട് പണിതുനൽകിയതിനു ശേഷമേ ബിൽ അനുവദിച്ചാൽ മതിയെന്നാണ് സർക്കാർ തീരുമാനം.