തൊടുപുഴ താലൂക്ക് എൻ. എസ്. എസ് യൂണിയന്റെയും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ‘സ്ത്രീ ശാക്തീകരണം കരയോഗതലത്തിൽ’ കർമപരിപാടിക്ക് തുടക്കമായി.

Sunday, 17 Sep, 2023   HARITHA SONU

തൊടുപുഴ : തൊടുപുഴ താലൂക്ക് എൻ. എസ്. എസ് യൂണിയന്റെയും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ‘സ്ത്രീ ശാക്തീകരണം കരയോഗതലത്തിൽ’ കർമപരിപാടിക്ക് തുടക്കമായി. യൂണിയൻ പ്രസിഡന്റ് കെ. കെ കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. താലൂക്കിലെ കരയോഗ - വനിതാസമാജ ഭാരവാഹികളുടെ യോഗത്തിലാണ് പരിപാടിക്ക് തുടക്കമായത്. കർമപരിപാടിയുടെ വിശദീകരണം യൂണിയൻ സെക്രട്ടറി ആർ. അനിൽകുമാർ നടത്തി. എം. എസ്. എസ്. എസ് കോ- ഓർഡിനേറ്റർ എസ്. ശ്രീനിവാസൻ, വനിതായൂണിയൻ പ്രസിഡന്റ് ഡോ. സിന്ധു രാജീവ് എന്നിവർ സംസാരിച്ചു. യൂണിയൻ കമ്മിറ്റിയംഗങ്ങൾ, വനിതാ യൂണിയൻ കമ്മിറ്റി അംഗങ്ങൾ, കരയോഗം വനിതാസമാജ പ്രസിഡന്റ്, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.