ജലവിതരണവകുപ്പിന്റെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.

Thursday, 03 Jun, 2021  ANOOB NOCHIMA

വെള്ളിയാമറ്റം : ജലവിതരണവകുപ്പിന്റെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ജപ്പാൻ കുടിവെള്ളപദ്ധതിയുടെ പൈപ്പാണ് വെള്ളിയാമറ്റം കാഞ്ഞാർ റോഡരികിൽ വെള്ളിയാമറ്റം ടൗണിൽനിന്ന് ഇരുനൂറുമീറ്റർ അകലത്തിൽ പൊട്ടി വെള്ളം പാഴാകുന്നത്. ദിവസമിത്ര കഴിഞ്ഞിട്ടും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയിട്ടില്ല. വെള്ളം റോഡിൽ കെട്ടിനിൽക്കുന്നതിനാൽ റോഡുപൊളിഞ്ഞു പൈപ്പിന് സമീപം കുഴിയായി.