ഉപ്പുതറ : കുട്ടിക്കാനം-പുളിയൻമല മലയോര ഹൈവേയുടെ രണ്ടാം റീച്ച് (ചപ്പാത്ത്-കട്ടപ്പന ഇടുക്കിക്കവല) നിർമാണം വാഴൂർ സോമൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 108 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന മലയോര ഹൈവേയുടെ ഒന്നാം റീച്ച് (കുട്ടിക്കാനം-ചപ്പാത്ത്) നിർമാണം രണ്ടുമാസം മുൻപ് പൂർത്തിയായിരുന്നു. തുടർന്ന് രണ്ടാം റീച്ച് നിർമാണം രണ്ടുമാസം മുൻപ് കട്ടപ്പനയിൽ തുടങ്ങുകയും ചെയ്തു. ചപ്പാത്തുമുതൽ മേരികുളംവരെ ഭൂമി വിട്ടുകിട്ടുന്നതിൽ ചില തടസ്സങ്ങൾ നേരിട്ടിരുന്നു. അതുകൊണ്ടാണ് രണ്ടാം റീച്ച് ചപ്പാത്തിൽനിന്ന് തുടങ്ങാതെ കട്ടപ്പനയിൽനിന്ന് പണി തുടങ്ങിയത്. പിന്നീട് ജനപ്രതിനിധികൾ ഇടപെട്ട് തർക്കം പരിഹരിച്ചു. അന്തസ്സംസ്ഥാന പാതകളെ ബന്ധിപ്പിക്കുന്ന മലയോര ഹൈവേ ഹൈറേഞ്ചിനും പ്രധാന വ്യാപാര കേന്ദ്രമായ കട്ടപ്പനയ്ക്കും പുത്തൻ ഉണർവാകും. മേരികുളത്തുനടന്ന യോഗത്തിൽ അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോൾ ജോൺസൺ അധ്യക്ഷത വഹിച്ചു.
January 24, 2024
September 28, 2023
September 26, 2023
September 25, 2023
September 22, 2023
September 19, 2023
September 18, 2023
September 15, 2023