താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനമാരംഭിച്ചു.

Wednesday, 23 Jun, 2021   PM JAFFAR

പീരുമേട് : താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനമാരംഭിച്ചു. കുറെ വർഷങ്ങളായി ഓപ്പറേഷൻ തിയേറ്റർ പ്രവർത്തിച്ചിരുന്നില്ല. പ്രദേശത്തെ തോട്ടംതൊഴിലാളികളുടെയും സാധാരണക്കാരുടെയും ആശ്രയമാണ് താലൂക്ക് ആശുപത്രി. വിദഗ്‌ധ ചികിത്സയ്ക്കായി രോഗികൾ കിലോമീറ്ററുകൾ താണ്ടി ഇടുക്കി, തേനി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രികളെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയെയുമാണ് ആശ്രയിച്ചിരുന്നത്. ഓപ്പറേഷൻ തിയേറ്റർ സജ്ജമായതോടെ കൂടുതൽ രോഗികൾക്ക് പ്രയോജനം ലഭിക്കും. സൂപ്രണ്ട് എം.അനന്ത് ഉദ്ഘാടനം ചെയ്തു. ആദ്യദിവസം നാല് ശസ്ത്രക്രിയകൾ നടന്നു. ഡോ. മണിയുടെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയകൾക്ക് നഴ്സുമാരായ ഷൈനി, സുറുമി, അൽഫോൻസ് എന്നിവർ സഹായികളായി.