മക്കുവള്ളിയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

Wednesday, 02 Jun, 2021  ANOOB NOCHIMA

ഇടുക്കി : കഞ്ഞിക്കുഴി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ്‌ മക്കുവള്ളിയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ഇടുക്കി തഹസിൽദാറുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ടവർ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട രേഖകളും ഉദ്യോഗസ്ഥർ പരിശോധിച്ചു. കൂടുതൽ പ്രദേശങ്ങളും വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന മക്കുവള്ളി വാർഡിലെ ചില സ്ഥലങ്ങളിൽ മാത്രമാണ് പരിമിതമായ രീതിയിലെങ്കിലും നെറ്റ്‌വർക്ക് കവറേജ് നിലവിലുള്ളത്. ഇതുമൂലം കുട്ടികൾ രണ്ടുകിലോമീറ്ററോളം നടന്ന് കുന്നിന്റെ മുകളിൽ പോയിരുന്നാണ് പ്രവേശനോത്സവത്തിൽ പങ്കെടുത്തത്. ഇപ്പോൾ ഈ സ്ഥലം 'നെറ്റ്‌കുന്ന്' എന്ന പേരിലാണറിയപ്പെടുന്നത്. പ്രദേശത്ത് ടവർ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സ്ഥാനാർഥിയായിരുന്ന സംഗീതാ വിശ്വനാഥന്റെ നേതൃത്വത്തിൽ കളക്ടർക്ക് നിവേദനം നൽകിയിരുന്നു.