പെരുമ്പാവൂർ : എറണാകുളം ജില്ലയിലെ വളരെ പ്രധാനപ്പെട്ട റോഡാണ് ആലുവ-മൂന്നാർ സ്റ്റേറ്റ് ഹൈവേ റോഡ് ആലുവ, കുന്നത്തുനാട്, പെരുമ്പാവൂർ, കോതമംഗലം മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്നു. സംസ്ഥാനത്തെ മുഖ്യമായ ടൂറിസം മേഖല കൂടിയായ മൂന്നാറിലേയ്ക്കുള്ള പ്രധാന റോഡ് കൂടിയാണിത്. ആലുവ-മൂന്നാർ റോഡ് ആലുവ, പെരുമ്പാവൂർ, കോതമംഗലം മുൻസിപ്പാലിറ്റികളെ കൂടി ബന്ധിപ്പിക്കുകയും പെരുമ്പാവൂരിൽ എം.സി റോഡിനെ മുറിച്ച് കടന്നുപോവുകയും ചെയ്യുന്നു. ഈ റോഡ് ആലുവ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് കോതമംഗലം ജംഗ്ഷൻ വരെയും തുടർന്ന് എൻ.എച്ച് 49-നാട് യോജിക്കുന്നതുമാണ്. 3:055 കി.മീ നീളം വരുന്ന കോതമംഗലം ബൈപ്പാസ് ഉൾപ്പെടെ ഈ റോഡിന്റെ ആകെ നീളം 38.261 കി.മീ ആണ്. ശരാശരി 15 മീറ്റർ ROW യും 2 മീറ്റർ കാര്യേജ് വേ യോടും കൂടി ബി.എം ബി.സി നിലവാരത്തിൽ 2009-ൽ ടാറിംഗ് പൂർത്തീകരിച്ചതിനുശേഷം ഈ റോഡിൽ മറ്റ് റീ - സർഫെസിങ് പ്രവർത്തികളൊന്നും നടത്തിയിട്ടില്ല. കൂടാതെ 2018, 2019 വർഷങ്ങളിലെ പ്രളയകാലത്തെ കനത്ത റോഡിലൂടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതത്തിരക്കും മൂലം ശോചനീയമായ അവസ്ഥയിലാണ്. അറ്റകുറ്റപണികൾ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കാറുണ്ടെങ്കിലും എല്ലാ കാലവർഷത്തിലും പുതിയ കുഴികൾ രൂപപ്പെടുകയും സുഗമമായ സഞ്ചാരം സാധ്യമാകാതെയും വരുന്നു. ഇത്തരത്തിലുള്ള 'അറ്റകുറ്റപണികൾ അപര്യാപ്തമായ സാഹചര്യമാണ്.
ഈ സാഹചര്യത്തിൽ ആലുവ മൂന്നാർ റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളി, ആലുവ എം.എൽ.എ അൻവർ സാദത്ത്, കോതമംഗലം എം.എൽ.എ ആന്റണി ജോൺ, കുന്നത്തുനാട് എം.എൽ.എ ശ്രീനിജൻ എന്നിരുമായി കിഫ്ബി ഉദ്യോഗസ്ഥരും പി.ഡബ്ല്യു.ഡി, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥറുമായി തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു. പദ്ധതിയുടെ ഭൂരിഭാഗം വരുന്ന 21 കിലോമീറ്റർ ദൂരം പെരുമ്പാവൂർ മണ്ഡലത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. പാലക്കാട്ടുതാഴം മുതൽ ഓടക്കാലി പാച്ചുപിള്ളപ്പടി വരെയാണ് പെരുമ്പാവൂർ മണ്ഡലത്തിൽ ഉൾപ്പെട്ടത്.
പെരുമ്പാവൂർ മണ്ഡലത്തിൽ ഉൾപ്പെട്ട 14 ജംക്ഷനുകൾ പദ്ധതിയിൽ വികസിപ്പിക്കും. ഇവി ടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇതോടൊപ്പം 9 പാലങ്ങളും കലുങ്കുകളും വീതി കൂട്ടുകയോ പുനർ നിർമിക്കുകയോ ചെയ്യേണ്ടി വരും. അശമന്നൂർ മുതൽ ആലുവ വെസ്റ്റ് വരെ 7 വില്ലേജുകളിലെ 91.09 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. കിഫ്ബിയുടെ അഗീകാരം കിട്ടിയതിന് ശേഷമാണ് സ്ഥലം ഏറ്റെടുക്കൽ . പദ്ധതി ഭൂമി ഏറ്റെടുക്കുന്നതിന് കാലതാമസം വേണ്ടി വരുന്നതിനാൽ സുഗമമായ യാത്രക്കായി ആലുവ മുന്നാർ റോഡ് ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കും. മൂന്ന് വർഷത്തെ ഗ്യാരണ്ടിയോടെയാണ് റോഡുകൾ പുനർനിർമിക്കുന്നത്.
യോഗത്തിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 31 നുള്ളിൽ എം.സി റോഡുമായി ബന്ധപ്പെട്ട ഡീറ്റെയിൽഡ് റിപ്പോർട്ട് തയ്യാറാക്കുകയും, റിപ്പോർട്ടിന് അടിസ്ഥാനത്തിൽ നിലവിലുള്ള രണ്ടു വരി പാത ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നതിനും, കിഫ്ബി യുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നാലുവരിപ്പാത ആക്കുന്നതിനു വേണ്ടി സ്ഥലമേറ്റെടുക്കൽ നടപടികളും അനുബന്ധ പ്രവർത്തികളും ഇതിനോടൊപ്പം തന്നെ ചെയ്യുവാനും യോഗത്തിൽ തീരുമാനമായി. ഡിസംബർ 31 ന് ഉള്ളിൽ വിശദമായ ചർച്ചകൾക്ക് വേണ്ടി വീണ്ടും ഉന്നതതല യോഗം ചേരുകയും ജനുവരി ആദ്യപാദത്തിൽ തന്നെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങുവാൻ സാധിക്കും എന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ.
പെരുമ്പാവൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വീതിയിൽ റോഡിന്റെ വീതി കൂട്ടണം. ആലുവ റെയിൽവേ സ്റ്റേഷൻ മുതൽ കോതമംഗലം വരെയുള്ള 36 കിലോമീറ്ററിലാണ് നാലുവരി പാത വികസനം. 943 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൂർത്തിയാവുന്നതോടെ കൂടി പെരുമ്പാവൂരിലെയും അനുബന്ധ പ്രദേശങ്ങളിലേയും ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം ആവുകയും വ്യവസായം ടൂറിസം തുടങ്ങി എല്ലാ മേഖലകളിൽ പുത്തൻ ഉണർവേകാൻ ആകുമെന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.
July 11, 2023
July 6, 2023
July 1, 2023
June 24, 2023
September 4, 2021
September 2, 2021
August 27, 2021