കളീക്കൽ പുനർജനി റസിഡൻറ്സ് അസോസിയേഷൻ മൂന്നാം വാർഷികവും സാംസ്കാരിക സമ്മേളനവും.

Wednesday, 27 Sep, 2023   HARITHA SONU

വിതുര : കളീക്കൽ പുനർജനി റസിഡൻറ്സ് അസോസിയേഷൻ മൂന്നാം വാർഷികവും സാംസ്കാരിക സമ്മേളനവും പഞ്ചായത്ത് പ്രസിഡൻറ് മഞ്ജുഷ ജി. ആനന്ദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ബി. ജയൻ അധ്യക്ഷനായി. മുതിർന്ന അംഗങ്ങളെ ഫ്രാറ്റ് മേഖലാ പ്രസിഡൻറ് ജി. ബാലചന്ദ്രൻ നായരും വിവിധ മേഖലകളിൽ മികവു തെളിയിച്ച വിതുര സുധാകരൻ, അനന്തു, ശ്രീനിവാസൻപിള്ള, മനു ആൻറണി, പ്രിൻസ്, അശ്വിനി എന്നിവരെ ഫ്രാറ്റ് മേഖലാ സെക്രട്ടറി തെന്നൂർ ഷിഹാബും ആദരിച്ചു. അസോസിയേഷൻ സെക്രട്ടറി പ്രഭുകുമാരൻ നായർ, എ. ലേഖ, പഞ്ചായത്തംഗങ്ങളായ ജെ. എസ് ലൗലി, ഷാജിതാ അൻഷാദ്, കാരുണ്യ കുടുംബശ്രീ സെക്രട്ടറി ഷീന ജയൻ, ജി. ഡി ഷിബുരാജ്, വിപിൻ ബി, വൈ. ശശി, രാജേന്ദ്രൻ, ടി. സത്യരാജ്, ശ്രീക്കുട്ടി എന്നിവർ സംസാരിച്ചു.