എൻ. ശശിധരൻനായരെ പത്താം ചരമവാർഷികത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും ചായം രാജീവ് ഗാന്ധി ആർട്സ് ക്ലബ്ബും അനുസ്മരിച്ചു.

Friday, 22 Sep, 2023   HARITHA SONU

വിതുര : കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ്‌, ചായം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌, ചായം ദേവീക്ഷേത്ര പ്രസിഡന്റ്‌ എന്നീനിലകളിൽ പ്രവർത്തിച്ച എൻ. ശശിധരൻനായരെ പത്താം ചരമവാർഷികത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും ചായം രാജീവ് ഗാന്ധി ആർട്സ് ക്ലബ്ബും അനുസ്മരിച്ചു.

അനുസ്മരണസമ്മേളനം കെ. എസ് ശബരീനാഥൻ ഉദ്ഘാടനം ചെയ്തു. ചായം സുധാകരൻ അധ്യക്ഷനായി. പഞ്ചായത്തംഗം കെ. തങ്കമണി, കെ. പി. സി. സി സെക്രട്ടറി ബി. ആർ. എം ഷഫീർ, സി. പി. എം ഏരിയാ കമ്മിറ്റിയംഗം എസ്. സഞ്ജയൻ, ഡി. ഡി. സി ജന. സെക്രട്ടറിമാരായ സി. എസ് വിദ്യ സാഗർ, തോട്ടുമുക്ക് അൻസർ, ഉവൈസ് ഖാൻ, മലയടി പുഷ്പാംഗദൻ തുടങ്ങിയവർ സംസാരിച്ചു. ചികിത്സാസഹായവിതരണം നടന്നു.