സി. പി. എം നേതാവായിരുന്ന എൻ. എം സാലിയെ അനുസ്മരിച്ചു.

Monday, 11 Sep, 2023   HARITHA SONU

വിതുര : സി. പി. എം നേതാവായിരുന്ന എൻ. എം സാലിയെ അനുസ്മരിച്ചു. തൊളിക്കോട്ട് നിർമിച്ച സ്മൃതിമണ്ഡപം സംസ്ഥാന കമ്മിറ്റി അംഗം എം. വിജയകുമാറും രാഷ്ട്രീയ വിശദീകരണ യോഗം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനും ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ജെ. വേലപ്പൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി. ജോയി, ജി. സ്റ്റീഫൻ എം. എൽ. എ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ. രാമു, ജില്ലാ കമ്മിറ്റി അംഗം വി. കെ മധു, ഏരിയാ സെക്രട്ടറി എൻ. ഷൗക്കത്തലി, ലോക്കൽ സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ, ഏരിയാ കമ്മിറ്റി അംഗം എസ്. സഞ്ജയൻ, എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (സി. ഐ. ടി. യു) ജില്ലാ സെക്രട്ടറി ചെറ്റച്ചൽ സഹദേവൻ, ഡി. വൈ. എഫ്. ഐ സംസ്ഥാന കമ്മിറ്റി അംഗം എ. എം അൻസാരി, പഞ്ചായത്ത് പ്രസിഡന്റ് വി. ജെ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.