ബി.ജെ.പി. അക്ഷരോത്സവം സംഘടിപ്പിച്ചു.

Sunday, 02 Jul, 2023   HARITHA SONU

വെള്ളറട : ബി.ജെ.പി. കുന്നത്തുകാൽ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച അക്ഷരോത്സവം സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സജി വർണ അധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം മുക്കോല പ്രഭാകരൻ, മഞ്ചവിളാകം കാർത്തികേയൻ, മഞ്ചവിളാകം പ്രദീപ്, മാണിനാട് സന്തോഷ്, മാണിനാട് സജി, വണ്ടിത്തടം ദിലീപ്, വിപിൻ, കെ.സി.അനിൽ, മണവാരി രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ പരീക്ഷാ വിജയികളെ അനുമോദിക്കലും വ്യത്യസ്ത മേഖലയിലുള്ള വ്യക്തികളെ ആദരിക്കലും ചികിത്സാസഹായ വിതരണവും നടത്തി.