ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി ഉദ്ഘാടനം ചെയ്തു.

Tuesday, 22 Jun, 2021   PM JAFFAR

വെള്ളനാട് : വെള്ളനാട് കൃഷിഭവനിൽ നടന്ന ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ്‌ പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ, വാർഡ് അംഗം കൃഷ്ണകുമാർ, കൃഷി ഓഫീസർ ഉല്ലാസ് എന്നിവർ സംസാരിച്ചു. മുതിർന്ന കർഷകരായ ഹരികുമാർ, ദേവരാജൻപിള്ള എന്നിവർക്ക് പച്ചക്കറിത്തൈകൾ വിതരണം ചെയ്തുകൊണ്ട് പദ്ധതിക്കു തുടക്കമായി.