"പുസ്തകങ്ങൾ അരികിലുണ്ട് " വിജ്ഞാന-വിനോദ വായനാ പരിപാടി ആരംഭിച്ചു.

Sunday, 20 Jun, 2021  ANOOB NOCHIMA

വെള്ളറട : വായന വാരാചരണത്തിന്റെ ഭാഗമായി ആനാവൂർ ഗവ. എച്ച്‌എസ്‌എസിലെ എസ്‌പിസി യൂണിറ്റ് "പുസ്തകങ്ങൾ അരികിലുണ്ട് " വിജ്ഞാന-വിനോദ വായനാ പരിപാടി ആരംഭിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് കേഡറ്റുകൾ ശേഖരിച്ച എഴുനൂറോളം പുസ്തകങ്ങൾ കൈമാറി. പുസ്തകങ്ങൾ വിദ്യാർഥികളുടെ വീടുകളിലെത്തിക്കുക എന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യം. എസ്‌പിസി സംസ്ഥാന ആർ പി സൗദീഷ് തമ്പി ഉദ്ഘാടനം ചെയ്തു.