ഗുരു ധർമ പ്രചാരണ സഭ വർക്കല മേഖലാ ഓഫീസ് വിളബ്ഭാഗം മില്ലുമുക്കിൽ പ്രവർത്തനം ആരംഭിച്ചു.

Tuesday, 26 Sep, 2023   HARITHA SONU

വർക്കല : ഗുരു ധർമ പ്രചാരണ സഭ വർക്കല മേഖലാ ഓഫീസ് വിളബ്ഭാഗം മില്ലുമുക്കിൽ പ്രവർത്തനം ആരംഭിച്ചു. ശ്രീനാരായണ ധർമ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. സമ്മേളനം ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു. ഗുരു ധർമ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിലെ പ്രമുഖരെ വി. ജോയി എം. എൽ. എ ആദരിച്ചു. ഭക്ഷ്യക്കിറ്റ് വിതരണം ഗുരു ധർമ പ്രചാരണ സഭ രജിസ്ട്രാർ പി. എം മധു നിർവഹിച്ചു. വിവാഹ - മരണാനന്തര സാധന സാമഗ്രികളുടെ പ്രഖ്യാപനം വെട്ടൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുനിൽലാൽ നിർവഹിച്ചു. ഗുരു ധർമ പ്രചാരണ സഭ വർക്കല മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷനായി. വെട്ടൂർ ഗ്രാമപ്പഞ്ചായത്തംഗം വിജയകുമാർ, വെട്ടൂർ ആർ. ശശി, പ്രജുകുമാർ തുടങ്ങിയവർ സംസാരിച്ചു.