എൻ. എസ്. എസ് കരയോഗത്തിന്റെ മിനി ഹാളിന്റെ ഉദ്ഘാടനവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.

Friday, 08 Sep, 2023   HARITHA SONU

വർക്കല : കുരയ്ക്കണ്ണി 1116-ാം നമ്പർ എൻ. എസ്. എസ് കരയോഗത്തിന്റെ മിനി ഹാളിന്റെ ഉദ്ഘാടനവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. മിനിഹാൾ എൻ. എസ്. എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി. മധുസൂദനൻപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ആർ. സഞ്ജയൻ അധ്യക്ഷനായി. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഡോ. സി. എസ് ഷൈജുമോൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ജി. അശോക് കുമാർ, മണമ്പൂർ മേഖലാ കൺവീനർ രവീന്ദ്രൻ ഉണ്ണിത്താൻ, വർക്കല മേഖലാ കൺവീനർ ശശിധരൻനായർ, കരയോഗം സെക്രട്ടറി സി. രവീന്ദ്രൻപിള്ള, എൻ. വാസുദേവൻനായർ എന്നിവർ സംസാരിച്ചു. എസ്. എസ്. എൽ. സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കരയോഗാംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ് നൽകി ആദരിച്ചു. പുതിയ ഭാരവാഹികൾ : എൻ. വാസുദേവൻനായർ(പ്രസി.), ഹരികുമാർ(സെക്ര.), രാജേന്ദ്രൻനായർ(ട്രഷ.).