നൂറു വീടുകളിൽ ഒരുമുറം പച്ചക്കറിയുമായി യൂത്ത് കോൺഗ്രസിന്റെ സ്നേഹവണ്ടി.

Tuesday, 29 Jun, 2021   PM JAFFAR

വർക്കല : ചെമ്മരുതി പഞ്ചായത്ത് പ്രാലേയഗിരി വാർഡിലെ നൂറു വീടുകളിൽ ഒരുമുറം പച്ചക്കറിയുമായി യൂത്ത് കോൺഗ്രസിന്റെ സ്നേഹവണ്ടി എത്തി. ലോക്ഡൗണിനെ തുടർന്ന് ദുരിതത്തിലായ നൂറ് കുടുംബങ്ങൾക്കാണ് പച്ചക്കറി എത്തിച്ചത്. കെ.പി.സി.സി. സെക്രട്ടറി ബി.ആർ.എം.ഷെഫീർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്നേഹവണ്ടിയുടെ ഫ്ളാഗ് ഓഫ് ഡി.സി.സി. സെക്രട്ടറി ബി.ഷാലി നിർവഹിച്ചു. ഡി.സി.സി. അംഗം പനയറ രാജു, മണ്ഡലം പ്രസിഡന്റ് പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്തംഗം വി.ജെസി, സേവാദൾ ജില്ലാ സെക്രട്ടറി അനി രാരിഷ്, അംബുദാസ്, അതുൽ, പ്രിയദർശിനി പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രസിഡന്റ് കെ.ആർ.ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു