ഓണം ഖാദി മേളയ്‌ക്ക്‌ തുടക്കം.

Tuesday, 08 Aug, 2023   HARITHA SONU

തിരുവനന്തപുരം : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയ്‌ക്ക്‌ തുടക്കം. ആറ്റുകാൽ ഷോപ്പിങ്‌ കോംപ്ലക്‌സിലെ ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തിൽ മന്ത്രി ആന്റണി രാജു മേള ഉദ്‌ഘാടനംചെയ്‌തു. ഖാദി ബോർഡംഗം കെ പി രണദിവെ അധ്യക്ഷനായി. ബോർഡ് ഡയറക്ടർ കെ കെ ചാന്ദിനി, ജില്ലാ ഓഫീസർ സി മുരുകൻ എന്നിവർ സംസാരിച്ചു. ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം റിബേറ്റും സർക്കാർ, അർധ സർക്കാർ, ബാങ്ക് ജീവനക്കാർക്ക് ഒരു ലക്ഷം രൂപവരെ പലിശരഹിത ക്രെഡിറ്റ് സൗകര്യവും ലഭിക്കും.