പുല്ലുവിള ലിയോ തേർട്ടീന്ത് എച്ച്. എസ് ലെ എൻ. എസ്. എസ് ന്റെ നേതൃത്വത്തിൽ തീര ശുചീകരണം നടത്തി.

Friday, 29 Sep, 2023   HARITHA SONU

പുല്ലുവിള : പുല്ലുവിള ലിയോ തേർട്ടീന്ത് എച്ച്. എസ് ലെ എൻ. എസ്. എസ് ന്റെ നേതൃത്വത്തിൽ തീര ശുചീകരണം നടത്തി. തീരത്തു നിന്ന് കിട്ടിയ പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ ബെഞ്ച് നിർമിക്കാനാണ് പദ്ധതി. പ്ലാസ്റ്റിക്കുകൊണ്ട് പരിസ്ഥിതിക്കിണങ്ങുന്ന സാധനങ്ങൾ നിർമിക്കാനാവും എന്ന സന്ദേശവുമായാണ് എൻ. എസ്. എസ് യൂണിറ്റ് തീര ശുചീകരണത്തിനിറങ്ങിയത്. തീര ശുചീകരണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡാ സൈമൺ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഉഷാ വർക്കി, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ എം. ഇസഡ്. ജെനി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ വിൻസി, രതിൻ ആന്റണി തുടങ്ങിയവർ സംസാരിച്ചു. വൊളന്റിയർമാരായ ആര്യ, ഷിനി, അവ്യയ, അജിൻ, രഞ്ജിത്ത്, സ്റ്റുവർട് എന്നിവർ നേതൃത്വം നൽകി.