നെടുമങ്ങാട് ഉഴപ്പാക്കോണത്ത് ആരംഭിച്ച ആയുഷിന്റെ ചികിത്സാകേന്ദ്രത്തിൽ കിടത്തിച്ചികിത്സ ആരംഭിക്കുമെന്ന് മന്ത്രി.

Thursday, 27 Jul, 2023   HARITHA SONU

നെടുമങ്ങാട് : നെടുമങ്ങാട് ഉഴപ്പാക്കോണത്ത് ആരംഭിച്ച ആയുഷിന്റെ ചികിത്സാകേന്ദ്രത്തിൽ കിടത്തിച്ചികിത്സ ആരംഭിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ. ആശുപത്രിയുടെ ഒന്നാംവാർഷികാഘോഷം മന്ത്രി ഉദ്ഘാടനം ചെയ്തു. നിലവിൽ ആയുർവേദം, സിദ്ധ, ഹോമിയോപ്പതി, നാച്ചുറോപ്പതി എന്നീ ചികിത്സാവിഭാഗങ്ങളാണുള്ളത്. യുനാനിചികിത്സ, ഫിസിയോതെറാപ്പി എന്നീ ചികിത്സാവിഭാഗങ്ങൾകൂടി ഇവിടെ ആരംഭിക്കും. വാർഷികാഘോഷത്തിൽ നഗരസഭാധ്യക്ഷ സി.എസ്.ശ്രീജ അധ്യക്ഷയായി. ആയുഷ് മിഷൻ ഡയറക്ടർ സജിത്ത് ബാബു, കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു. കരുപ്പൂര് സ്കൂളിൽ ആയുഷ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിജയിച്ചവർക്ക് മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു.