ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ആന്റി നർക്കോട്ടിക് സെൽ ഏർപ്പെടുത്തിയ അവാർഡ് മാറനല്ലൂർ പഞ്ചായത്തിന്.

Thursday, 29 Jun, 2023   HARITHA SONU

മാറനല്ലൂർ : ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് ആന്റി നർക്കോട്ടിക് സെൽ ഏർപ്പെടുത്തിയ അവാർഡ് മാറനല്ലൂർ പഞ്ചായത്തിന്. തിരുവനന്തപുരം വൈ.എം.സി.എ. ഹാളിൽവെച്ച് നടന്ന ലഹരിവിരുദ്ധ സംഗമത്തിൽ മന്ത്രി ജി.ആർ. അനിൽ മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്‌കുമാറിന് അവാർഡ് നൽകി. സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയ് അധ്യക്ഷനായിരുന്നു. അനാസി കൺവീനർ കള്ളിക്കാട് ബാബു, സംസ്ഥാന ആന്റി നർക്കോട്ടിക് സെൽ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഐ.ബി.സതീഷ് എം.എൽ.എ. കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കുന്ന ലഹരിക്കെതിരേയുള്ള കൂട്ട് പദ്ധതിയും പഞ്ചായത്തിലെ ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങളുമാണ് മാറനല്ലൂർ പഞ്ചായത്തിനെ അവാർഡിന് അർഹമാക്കിയത്‌.