പൊതുസമ്മേളനവും കുടുംബ സുരക്ഷാ പദ്ധതി ധനസഹായ വിതരണവും നടത്തി.

Thursday, 03 Aug, 2023   HARITHA SONU

കിളിമാനൂർ : വ്യാപാരി-വ്യവസായി ഏകോപന സമിതി കിളിമാനൂർ യൂണിറ്റ് പൊതുസമ്മേളനവും കുടുംബ സുരക്ഷാ പദ്ധതി ധനസഹായ വിതരണവും ഒ.എസ്.അംബിക എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് ജെ.ബാബുരാജ് അധ്യക്ഷനായി. കുടുംബ ധനസഹായമായി 10 ലക്ഷം രൂപ കൈമാറി. കുടുംബ സുരക്ഷാ കാർഡ് പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡൻറ് കെ.രാജേന്ദ്രൻ വിതരണം ചെയ്തു. കിളിമാനൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ്, സമിതി ജില്ലാ ജനറൽ സെക്രട്ടറി വൈ.വിജയൻ, ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ, ഭാരവാഹികളായ ധനീഷ് ചന്ദ്രൻ, ബി.ജോഷി ബാസു, കെ.രാജേന്ദ്രൻ നായർ, ഉഷാ ശാന്തകുമാർ, കെ.പുഷ്പരാജൻ, ആർ.രഞ്ജൻ തുടങ്ങിയവർ പ്രസംഗിച്ചു.