വിഷരഹിതമത്സ്യം ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിന്റെ ഭാ​ഗമായി ശുദ്ധജല മത്സ്യക്കൃഷി ആരംഭിച്ചു.

Monday, 14 Jun, 2021   HARITHA SONU

കിളിമാനൂർ : വിഷരഹിതമത്സ്യം ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിന്റെ ഭാ​ഗമായി കർഷകസംഘം മടവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുദ്ധജല മത്സ്യക്കൃഷി ആരംഭിച്ചു. നാല് ബയോഫ്ലോക് ടാങ്കുകളിലായി 4000 മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്  കോലിയക്കോട് എൻ കൃഷ്ണൻനായർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി എസ് പത്മകുമാർ, സെക്രട്ടറി കെ സി വിക്രമൻ, വി ജോയി എംഎൽഎ, ഡി കെ മുരളി എംഎൽഎ, ബി പി മുരളി,  മടവൂർ അനിൽ, എസ് ജയചന്ദ്രൻ, എസ് ഹരിഹരൻപിള്ള, ബിജുകുമാർ, എച്ച് നാസർ,  ബി എസ് ഹർഷകുമാർ, ബിനുമോൻ, മുരളീധരൻ നായർ, ഷിഹാബുദ്ദീൻ, വിജയകുമാർ, ശശിധരൻ, റമീസ് രാജ, ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.