ഞാറ്റുവേലച്ചന്തകളുടെയും കർഷക സഭകളുടെയും സംസ്ഥാനതല ഉദ്ഘാടനം നടത്തി.

Wednesday, 23 Jun, 2021   PM JAFFAR

കഴക്കൂട്ടം : ഞാറ്റുവേലച്ചന്തകളുടെയും കർഷക സഭകളുടെയും സംസ്ഥാനതല ഉദ്ഘാടനം പള്ളിപ്പുറം പാടശേഖരത്തിൽ കൃഷിമന്ത്രി പി.പ്രസാദ് നിർവഹിച്ചു. കൃഷിയെ ഗൗനിക്കാതെ ഒരു സമൂഹത്തിനും സർക്കാരിനും മുന്നോട്ടു പോകാനാവില്ലെന്ന് മന്ത്രി പറഞ്ഞു. വിഷം കലർന്ന പച്ചക്കറി കഴിച്ച് രോഗികളാകാൻ മനസ്സില്ലെന്ന് നാം തീരുമാനിക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് മന്ത്രിമാർ വയലിൽ വിത്തു വിതച്ചു. കർഷകർക്ക് വിവിധയിനം തൈകൾ വിതരണം ചെയ്തു. വിവിധയിനം തൈകൾ, കാർഷിക ഉത്പന്നങ്ങൾ, മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. മന്ത്രി ജി.ആർ.അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹരികുമാർ, ബ്ലോക്ക് പ്രസിഡന്റ് ഹരിപ്രസാദ്, കൃഷി അസി. ഡയറക്ടർ സോണി എന്നിവർ പങ്കെടുത്തു.