കോവിഡ് രോഗികൾക്കായി സൗജന്യ ആംബുലൻസ് സേവനം ഏർപ്പെടുത്തി.

Thursday, 29 Apr, 2021   HARITHA SONU

കരകുളം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കരകുളം പഞ്ചായത്ത് കോവിഡ് രോഗികൾക്കായി സൗജന്യ ആംബുലൻസ് സേവനം ഏർപ്പെടുത്തി. പഞ്ചായത്ത് അങ്കണത്തിൽ പ്രസിഡന്റ് യു.ലേഖാറാണി ഉദ്ഘാടനം ചെയ്തു. രോഗികൾക്ക്‌ കോവിഡ് പരിശോധനകൾക്ക് ആശുപത്രിയിൽ പോകുന്നതിനും രോഗികളുടെ ഇതര ആവശ്യങ്ങൾക്കും പഞ്ചായത്ത് പരിധിയിലുള്ളവർക്ക് സൗജന്യമായി ആംബുലൻസ് വിട്ടുനൽകും. കൂടാതെ പഞ്ചായത്തിൽ ഹെൽപ്പ്‌ഡെസ്‌ക്കും കോൾസെന്ററും ആരംഭിച്ചു. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായി എല്ലാദിവസവും കോവിഡ് പരിശോധനാ ക്യാമ്പുകൾ നടത്തുന്നുണ്ട്. രോഗികൾക്ക് ഭക്ഷണസാധനങ്ങളും, അവശ്യമരുന്നുകളും എത്തിച്ചു തുടങ്ങി. വാർഡുതലത്തിൽ ജാഗ്രതാസമിതികൾ രൂപവത്കരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഹെൽപ്പ് െഡസ്‌ക് നമ്പർ: 7909186498, 9447562743, ആംബുലൻസ്: 9496259190, 9567338345.