ആധുനികരീതിയിൽ പുതിയ പാലം പണിയുന്നത്. പാലത്തിന്റെ നിർമാണോദ്ഘാടനം പാലുവള്ളി ജങ്‌ഷനിൽ നടന്ന ചടങ്ങിൽ ഡി. കെ മുരളി എം. എൽ. എ ഉദ്ഘാടനം ചെയ്തു.

Sunday, 24 Sep, 2023   HARITHA SONU

കല്ലറ : കല്ലറ ഗ്രാമപ്പഞ്ചായത്തിലെ പാലുവള്ളിയെ പാൽക്കുളവുമായി ബന്ധിക്കുന്ന പാലുവള്ളിപ്പാലം പുതുക്കിപ്പണിയുന്നു. കനത്ത മഴയിൽ ബലക്ഷയം സംഭവിച്ചതിനെത്തുടർന്ന് ഡി. കെ മുരളി എം. എൽ. എ യുടെ ആസ്തിവികസന ഫണ്ടിൽനിന്ന്‌ 59 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനികരീതിയിൽ പുതിയ പാലം പണിയുന്നത്. പാലത്തിന്റെ നിർമാണോദ്ഘാടനം പാലുവള്ളി ജങ്‌ഷനിൽ നടന്ന ചടങ്ങിൽ ഡി. കെ മുരളി എം. എൽ. എ ഉദ്ഘാടനം ചെയ്തു. കല്ലറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ ജി. ജെ ലിസി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം വി. എസ് ആതിര, കല്ലറ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നജിംഷാ, പഞ്ചായത്ത് അംഗങ്ങളായ ഗീതാ സാംബശിവൻ, ഗീതാകുമാരി തുടങ്ങിയവർ പങ്കെടുത്തു.