കുട്ടികൾക്കു പഠനസഹായവുമായി ഫ്രണ്ട്സ്‌ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ്.

Sunday, 27 Jun, 2021  PM JAFFAR

കല്ലറ : പഠനോപകരണങ്ങളില്ലാത്ത പരപ്പിൽ പ്രദേശത്തെ കുട്ടികൾക്കു പഠനസഹായവുമായി ഫ്രണ്ട്സ്‌ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ് പരപ്പിൽ. പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ ഉൾപ്പെടെയുള്ള പഠനസഹായങ്ങൾ നൽകി. പരപ്പിൽ ഗവ. എൽ.പി.എസിൽ ഫോണോ ടി.വി.യോ ഇല്ലാതിരുന്ന കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി. ക്ലബ്ബ് പ്രസിഡന്റ് സുജിത്ത്, രക്ഷാധികാരി അനിൽകുമാർ, അനീഷ് എം.ജി. എന്നിവർ പരപ്പിൽ ഗവ. എൽ.പി.എസിലെത്തി സ്കൂൾ പ്രഥമാധ്യാപിക ഇൻചാർജായ ചിത്രയ്ക്ക്‌ പഠനോപകരണങ്ങൾ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.