തൃശ്ശൂർ : ജീവനക്കാരുടെയും സർക്കാർ അധികൃതരുടെയും എതിർപ്പുകളവഗണിച്ച് വേണ്ടത്ര മുന്നറിയിപ്പില്ലാതെ പൂങ്കുന്നത്തെ വെസ്റ്റ്ഫോർട്ട് ഹൈടെക് ആശുപത്രി പൂട്ടി. ജീവനക്കാർ പ്രതിഷേധിച്ചു. ചൊവ്വാഴ്‌ച രാവിലെ ജോലിക്കെത്തിയപ്പോഴാണ് ജീവനക്കാർ വിവരമറിയുന്നത്. രണ്ട് ഗേറ്റുകളും താഴിട്ട് പൂട്ടുകയായിരുന്നു. ഇതിനുമുമ്പുതന്നെ രോഗികളെ ഘട്ടംഘട്ടമായി ഒഴിവാക്കി.
സ്ഥാപനം പൂട്ടില്ലെന്ന ഉറപ്പാണ് ആ സമയത്തെല്ലാം മാനേജ്‌മെന്റ് നൽകിയിരുന്നതെന്ന് തൊഴിലാളികൾ പറയുന്നു. അതേസമയം അറ്റകുറ്റപ്പണികൾക്കായി അടച്ചതാണെന്നാണ് ഉടമകളുടെ വിശദീകരണം. തിങ്കളാഴ്‌ച ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽപോലും പൂട്ടുന്ന കാര്യം പറഞ്ഞിരുന്നില്ലെന്ന് സംഘടനാനേതാക്കൾ അറിയിച്ചു. തുടർപ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമാക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. പകരം ചൊവ്വാഴ്‌ച ജീവനക്കാരുമായി ചർച്ചചെയ്യാമെന്ന ഉറപ്പാണ് നൽകിയത്. ലേബർ ഓഫീസറുമായി സംഘടനാനേതാക്കൾ ബന്ധപ്പെടുകയും സംഭവങ്ങൾ വിവരിക്കുകയും ചെയ്തു.
September 24, 2023
September 19, 2023
September 11, 2023
September 11, 2023