കല്ലൂർ : ഏറെ കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ പുലക്കാട്ടുകര-കല്ലൂർ റോഡിന്റെ വീതികൂട്ടൽ പൂർത്തിയായി. എട്ട് മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിച്ചത്. 5.5 മീറ്റർ വീതിയിലാണ് ടാറിടുന്നത്. വഴിയോരത്തെ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിന് നടപടി ആരംഭിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. തൃക്കൂർ പഞ്ചായത്ത് ജനപ്രതിനിധികളും ജനകീയ സമിതിയും വീതികൂട്ടലിന് നേതൃത്വം നൽകി. ജനകീയ പങ്കാളിത്തത്തോടെയായിരുന്നു വീതികൂട്ടൽ. ഇവിടെ 64 സ്ഥലമുടമകൾ റോഡ് വീതികൂട്ടുന്നതിന് സ്ഥലം വിട്ടുനൽകിയിരുന്നു. നടപടികൾ പൂർത്തിയാക്കാതെയാണ് റോഡ് വീതി കൂട്ടുന്നതെന്ന് ആരോപിച്ച് ചില സ്ഥലമുടമകൾ എതിർപ്പുമായെത്തിയത് തർക്കത്തിനിടയാക്കി. അധികൃതർ ഇടപെട്ട് പ്രശ്നം പരിഹരിച്ചാണ് വീതികൂട്ടൽ പൂർത്തിയാക്കിയത്.
ടോൾപ്ലാസയുടെ സമാന്തരപാത എന്നനിലയിൽ പ്രാധാന്യമേറെയുള്ള റോഡായതിനാൽ വികസനം അനിവാര്യമായിരുന്നു. തൃക്കൂർ പഞ്ചായത്ത് പ്രസിഡൻറ് മോഹനൻ തൊഴുക്കാട്ട്, ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ്, ബ്ലോക്ക് പഞ്ചായത്തംഗം പോൾസൺ തെക്കുംപീടിക, പഞ്ചായത്തംഗം അനു പനങ്കൂടൻ, ജനകീയ സമിതി കൺവീനർ ജോഷി പള്ളിപ്പാടൻ എന്നിവർ വീതികൂട്ടലിന് നേതൃത്വം നൽകി.
September 24, 2023
September 19, 2023
September 11, 2023
September 11, 2023