ഡൊമിസിലിയറി കോവിഡ് സെന്റർ സജ്ജീകരിച്ചു.

Monday, 03 May, 2021  ANOOB NOCHIMA

പുത്തൻചിറ : പുത്തൻചിറ പഞ്ചായത്തിലെ കുന്നത്തേരി എം.ഐ.സി. കോളേജിൽ ഡൊമിസിലിയറി കോവിഡ് സെന്റർ സജ്ജീകരിച്ചു. ആർ.ആർ.ടി. വൊളന്റിയർമാരുടെ നേതൃത്വത്തിൽ സെന്റർ ശുചീകരിച്ചു. ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സംഗീത അനീഷ്‌, വി.എൻ. രാജേഷ്‌, ധനുഷ് കുമാർ, ആർ.ആർ.ടി. വൊളന്റിയർമാർ എന്നിവർ നേതൃത്വം നൽകി. ഒരു ഹാൾ, മൂന്നു റൂമുകൾ എന്നിവിടങ്ങളിലായാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. കൂടാതെ ഡോക്ടർമാർക്കുള്ള റൂമും ഓഫീസും സജ്ജമാക്കിയിട്ടുണ്ട്.