തൃപ്രയാർ : സി.പി.എം. നാട്ടിക ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ കാരുണ്യകേന്ദ്രം വാക്സിൻ ചലഞ്ചിലേക്ക് ആറ് ലക്ഷം രൂപ നൽകി. ആദ്യ ഗഡുവായിട്ടാണ് തുക മന്ത്രി എ.സി. മൊയ്തീന് കൈമാറിയത്. കാരുണ്യകേന്ദ്രം സെക്രട്ടറിയും സി.പി.എം. ജില്ലാ കമ്മിറ്റിയംഗവുമായ പി.എം. അഹമ്മദ്, പ്രസിഡന്റ് ഡോ. ഇ.കെ. രാമചന്ദ്രൻ എന്നിവർ ചേർന്നാണ് മന്ത്രിക്ക് തുക കൈമാറിയത്. കേരള ബാങ്ക് സംസ്ഥാന വൈസ് ചെയർമാൻ എം.കെ. കണ്ണൻ, സി.പി.എം. നാട്ടിക ഏരിയാ സെക്രട്ടറി എം.എ. ഹാരിസ്ബാബു, ഏരിയാ കമ്മിറ്റിയംഗം കെ.എ. വിശ്വംഭരൻ എന്നിവർ പങ്കെടുത്തു. ആറ് ലക്ഷം രൂപകൂടി കൈമാറുമെന്ന് കാരുണ്യകേന്ദ്രം ഭാരവാഹികൾ അറിയിച്ചു. കോവിഡ് തുടങ്ങിയതുമുതൽ ഏരിയയിലെ മുഴുവൻ പഞ്ചായത്തുകളിലെയും വീടുകളിൽ മാസ്‌ക് വിതരണംചെയ്താണ് കോവിഡ് -19 പ്രതിരോധപ്രവർത്തനങ്ങൾക്ക് കേന്ദ്രം തുടക്കംകുറിച്ചത്.
September 24, 2023
September 19, 2023
September 11, 2023
September 11, 2023