തൃപ്രയാർ : സബ് ആർ.ടി. ഓഫീസിലെ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർക്കെതിരേ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. നാട്ടിക മണ്ഡലം കമ്മിറ്റി ആർ.ടി.ഒ. ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളിൽനിന്ന് ഏജന്റുമാർ മുഖാന്തരം എല്ലാ സേവനങ്ങൾക്കും ഫീസിനുപുറമേ വലിയ തുക കൈക്കൂലി വാങ്ങുന്നത് പതിവാണെന്നും. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എം.ജെ. സജൽകുമാർ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി വൈശാഖ് അന്തിക്കാട്, സി.പി.ഐ. മണ്ഡലം സെക്രട്ടറി സി.ആർ. മുരളീധരൻ, മണ്ഡലം കമ്മിറ്റി അംഗം കെ.സി. ബൈജു, നാട്ടിക ലോക്കൽ സെക്രട്ടറി മണി നാട്ടിക, അസി. സെക്രട്ടറി ബിജു കുയിലംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
September 24, 2023
September 19, 2023
September 11, 2023
September 11, 2023