മഴയിൽ മുല്ലശ്ശേരി കൂമ്പുള്ളി - പുല്ലൂർ ബണ്ട് റോഡ് ഇടിഞ്ഞു.

Saturday, 15 May, 2021  ANOOB NOCHIMA

മുല്ലശ്ശേരി : മഴയിൽ മുല്ലശ്ശേരി കൂമ്പുള്ളി - പുല്ലൂർ ബണ്ട് റോഡ് ഇടിഞ്ഞു. കൂമ്പുള്ളി പാലത്തിന് സമീപമുള്ള ബണ്ട് റോഡിന്റെ അരിക് ഭാഗമാണ് ഇടിഞ്ഞത്. . ഇടിഞ്ഞ റോഡിന് സമീപത്തെ വൈദ്യുതിത്തൂണും അപകടാവസ്ഥയിലായി. റോഡ് അപകടാവസ്ഥയിലായതിനാൽ വാഹനഗതാഗതത്തിന് താത്‌കാലിക നിയന്ത്രണം ഏർപ്പെടുത്തി. പഞ്ചായത്ത്, കെ.എൽ.ഡി.സി. അധികൃതർ സ്ഥലത്തെത്തി.